24/09/2020
#വിളക്കുടിപഞ്ചായത്തിൽകൊവിഡ്19 വ്യാപനം കൂടി വരികയാണ്. ഇന്ന് ഒൻപത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും 25 വീടുകൾ കേന്ദ്രീകരിച്ച് ക്ലസ്റ്റർ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇപ്പോൾ കുന്നിക്കോട് മേഖലയിലും കാര്യറ മേഖലയിലുമാണ് പോസിറ്റീവ് കേസുകൾ ഉണ്ടായിട്ടുള്ളത്. കുന്നിക്കോട് മേഖലയിൽ 5 വാർഡുകളിലാണ് രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. അത് നിയന്ത്രണത്തിൽ ആക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നാളത്തെ പരിശോധനാഫലം നിർണായകമാണ്. സമ്പർക്ക പട്ടികയിൽ ഉള്ളവരെ നാളെ പരിശോധിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ കൊവിഡുമായി ചേർന്ന് ജീവിക്കണം എന്നാണ് എല്ലാവരും പറയുന്നത്. എങ്കിലും ഈ മഹാമാരി എല്ലാവരിലും ഒരു പോലെ അല്ല പ്രവർത്തിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിൽ ബാധിക്കുകയില്ലങ്കിലും അത് പടർത്തുന്നതിന് പ്രതിരോധ ശേഷി ഉള്ളവർക്ക് കഴിയും . പ്രതിരോധ ശേഷി കുറഞ്ഞ മറ്റ് അസുഖങ്ങൾ ഉള്ളവരിൽ ഇത് ഭീകരമായി ബാധിക്കും മരണം വരെ സംഭവിക്കാം. ഇത് മുന്നിൽ കണ്ടാണ് കുന്നിക്കോട് മേഖലയിൽ ഈ രോഗം പടർന്ന് പിടിക്കാതിരിക്കാൻ ഒരാഴ്ച ഇവിടം അടച്ചിടാൻ തീരുമാനിച്ചത്. അതിന് എല്ലാവരും സഹകരിക്കണം .. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടങ്ങളിൽ പോസിറ്റീവ് ആയവർക്ക് സമ്പർക്ക പട്ടികയിൽ ധാരാളം ആൾക്കാർ ഉണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. നാം സൂക്ഷിക്കണം. #അതീവജാഗ്രത എല്ലാവരിലും ഉണ്ടാകണം.
#സാമൂഹ്യഅകലംപാലിക്കുക
#മാസ്ക്ധരിക്കുക
#സാനിട്ടെസർഉപയോഗിക്കുക