Anuttara Books

Anuttara Books Anuttara is an Imprint of TA**RA Tathagatha Noetic and Ta***ic Research Academy)

അത്യസാധാരണമാം വിധത്തിൽ മരണത്തെയും, മരണാനന്തരത്തെയും സമീപിച്ചിരിക്കുന്ന ഒരു പുസ്തകമാണ് Death and Beyond, യശശരീരനായ ശ്രീ സ...
30/03/2024

അത്യസാധാരണമാം വിധത്തിൽ മരണത്തെയും, മരണാനന്തരത്തെയും സമീപിച്ചിരിക്കുന്ന ഒരു പുസ്തകമാണ് Death and Beyond, യശശരീരനായ ശ്രീ സി കൃഷ്ണൻ നമ്പൂതിരി സർ രചിച്ച അപൂർവ്വ പുസ്തകം.. പുസ്തകത്തിൻ്റെ പ്രകാശനം ശ്രീ ആർ രാമാനന്ദ് ശ്രീ മോഹൻലാലിന് നൽകി നിർവഹിച്ചു..

അനുത്തര ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകം വാങ്ങുവാൻ താൽപര്യമുള്ളവർ കമന്റ്‌ ബോക്സ്‌ നോക്കുക.


ഇനിയെന്ത് എന്ന സ്നിഗ്ധതയിൽ നിന്നാണ് ജീവിതത്തിൻ്റെ ഭൂപടത്തിൽ സമാധാനം അങ്കിതമാവുന്നത്.  അരുവികളെപോലെ ഓരോ ജീവിതത്തിനും അതിൻ...
24/02/2023

ഇനിയെന്ത് എന്ന സ്നിഗ്ധതയിൽ നിന്നാണ് ജീവിതത്തിൻ്റെ ഭൂപടത്തിൽ സമാധാനം അങ്കിതമാവുന്നത്. അരുവികളെപോലെ ഓരോ ജീവിതത്തിനും അതിൻ്റേതായ ഒരു ഒഴുക്കുണ്ട്.
അധ്യാത്മാനുഭൂതി ഹിമം കണക്കെയുറഞ്ഞ ഒരു നിമിഷത്തിലാണ് കാശ്മീരദേശത്ത് ശൈവാദ്വൈതദർശനസൂര്യൻ ഉദിച്ചുയർന്നത്.

തന്ത്രാലോകത്തിൻ്റെ അകന്മഷതയാർന്നൊരു സൗഭഗം ചുറ്റിലും പരത്തുന്ന പുസ്തകം. ഇത് രഹസ്യങ്ങളിൽ വെച്ച് പരമരഹസ്യമാകുന്നു.

ബുക്കിംഗ് ആരംഭിച്ചു.

https://wa.me/message/3HEAFIS3OQCBP1

അനുത്തര ബുക്സ്
9846442552

' മഹാശൈവസൂത്രം ' എന്ന എന്ന രീതിയിൽ മഹത്തുക്കൾ ആദരിക്കുന്ന , ആത്മീയ വളർച്ചയിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്ന ഒരു കൃതിയാണു ...
11/07/2022

' മഹാശൈവസൂത്രം ' എന്ന എന്ന രീതിയിൽ മഹത്തുക്കൾ ആദരിക്കുന്ന , ആത്മീയ വളർച്ചയിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്ന ഒരു കൃതിയാണു നിങ്ങളുടെ കൈകളിൽ ഇരിക്കുന്നത് . സിദ്ധ കൃതികൾ എല്ലാം തന്നെ ആ പരമ്പരയിലെ സിദ്ധ ഗുരുക്കന്മാരുടെ ബോധത്തെ വഹിക്കുന്നവയാണ് . അതുകൊണ്ടുതന്നെ ഈ കൃതി നിങ്ങൾ ചിന്തിക്കുകപോലും ചെയ്യാത്ത വിധത്തിൽ നിങ്ങളോടു സംവദിക്കാം , നിങ്ങൾ ഇതുവരെ കണ്ട ലോകത്തെ തച്ചുടയ്ക്കാം . അതിനായി ഒരുങ്ങിക്കൊണ്ടു തന്നെ ശൈവതന്ത്രത്തിന്റെ ഈ ജ്ഞാനമണ്ഡലത്തി ലേയ്ക്കു പ്രവേശിക്കുക .

അനുത്തര ബുക്സ് പുറത്തിറക്കുന്ന രണ്ടാമത്തെ പുസ്തകമായ ശിവാനുഭവം ഈ വരുന്ന ജൂലൈ 21 ന് കാശ്മീര ശൈവവും കേരളത്തിലെ ശാക്തകാവുകളും എന്ന സെമിനാറിൽ വച്ച് പ്രകാശിതമാകുന്നു. പുസ്തകം ഇപ്പോൾ പ്രീ പബ്ലിക്കേഷൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യേണ്ട നമ്പർ താഴെ കൊടുക്കുന്നു.

അനുത്തര ബുക്സ്
+91 9846 442 552

നിസ്വനായി യാത്ര ചെയ്യാൻ ഏതൊരുവനെയും പ്രേരിപ്പിക്കുന്ന പുസ്തകം.https://wa.me/message/3HEAFIS3OQCBP1
13/06/2022

നിസ്വനായി യാത്ര ചെയ്യാൻ ഏതൊരുവനെയും പ്രേരിപ്പിക്കുന്ന പുസ്തകം.

https://wa.me/message/3HEAFIS3OQCBP1

ജനകീയ സിനിമാ പ്രസ്ഥാനത്തിന്റെ ഉദിപ്പും കുതിപ്പും കിതപ്പും ഉന്മാദികൾ ആയ രണ്ട് യാത്രികരുടെ സഞ്ചാരപഥങ്ങളിലൂടെ സഞ്ചരിച്ചുകൊണ...
20/10/2021

ജനകീയ സിനിമാ പ്രസ്ഥാനത്തിന്റെ ഉദിപ്പും കുതിപ്പും കിതപ്പും ഉന്മാദികൾ ആയ രണ്ട് യാത്രികരുടെ സഞ്ചാരപഥങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് നമുക്ക് വായിക്കാം. ഒരുപക്ഷേ മലയാളത്തിൽ ഇങ്ങനെയൊരു ഗ്രന്ഥം ആദ്യമായാണ്...

പുസ്തകം ആവശ്യമുള്ളവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാങ്ങാവുന്നതാണ്..

Anuttara Books / അനുത്തര ബുക്സ്

https://wa.me/919846442552

നമസ്കാരം,അക്ഷരദേവതയുടെ ഉത്സവമായ നവരാത്രിക്കു പരിസമാപ്തി കുറിക്കുന്ന വിജയദശമി ദിനത്തിൽ തഥാഗത അക്കാഡമിയുടെ പുസ്തകശാലയായ അന...
15/10/2021

നമസ്കാരം,
അക്ഷരദേവതയുടെ ഉത്സവമായ നവരാത്രിക്കു പരിസമാപ്തി കുറിക്കുന്ന വിജയദശമി ദിനത്തിൽ തഥാഗത അക്കാഡമിയുടെ പുസ്തകശാലയായ അനുത്തര ബുക്ക്സ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ തൊണ്ടയാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പുസ്തകശാലയുടെ ഉദ്ഘാടനം കേസരി വാരികയുടെ പത്രാധിപരായ ഡോ N. R. മധു നിർവഹിച്ചു. ചെറിയ ചുവടുവയ്പുകൾക്കു പോലും സമൂഹത്തെ സമഗ്രമായി പരിവർത്തനം ചെയ്യാനുള്ള ശക്തിയുണ്ട് എന്നും, അപ്രകാരം അനുത്തര എന്ന പ്രസ്ഥാനം എന്നും നിലനില്ക്കുന്ന, സമൂഹത്തെ ഉന്നതിയിലേയ്ക്കു നയിക്കുന്ന ഒന്നായി വളരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

തന്ത്ര ശാസ്ത്രത്തിലെ ഗഹനമായ വിഷയങ്ങളെ ലളിതമായ ഭാഷയിൽ നിങ്ങളിലേയ്ക്ക് എത്തിക്കുന്നതിനോടൊപ്പം തന്നെ, മറ്റു പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ആകർഷകമായ വിലയിൽ അനുത്തരയിലൂടെ ലഭ്യമാകും. തെരഞ്ഞെടുത്ത മികച്ച നോവലുകൾ, ആത്മകഥകൾ, ജീവചരിത്ര ഗ്രന്ഥങ്ങൾ, പഠനങ്ങൾ, യാത്രക്കുറിപ്പുകൾ, കുട്ടികൾക്കുള്ള പുസ്തകങ്ങൾ എന്നിങ്ങനെ മികച്ച ഒരു ശ്രേണി തന്നെ അനുത്തര ബുക്ക്സ് നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾക്കായി താഴെ കാണുന്ന വാട്ട്സാപ് ഉപയോഗിക്കാം. ഏവരുടേയും പൂർണ പിന്തുണ ഈ സംരംഭത്തിനുണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

Anuttara Books
Thondayad, Calicut

[email protected]

+91 9846 442 552

https://wa.me/919846442552

Address

Star Care Hospital Road, Thondayad
Calicut

Telephone

+919846442552

Website

Alerts

Be the first to know and let us send you an email when Anuttara Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anuttara Books:

Share

Category